തിരുവല്ല: ക്രൈസ്തവ സമൂഹവും പ്രത്യേകിച്ച് പെന്തെക്കോസ്റ്റ് വിഭാഗവും നേരിടുന്ന സാമൂഹിക, നിയമപരമായ പൊതുവിഷയങ്ങളിൽ സംയുക്തമായി ഇടപെടാൻ ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും തീരുമാനിച്ചു. സംഘടനകൾ തമ്മിലുള്ള സഹകരണവും ഐക്യവും ശക്തിപ്പെടുത്താനാണ് ഈ പുതിയ നീക്കം.
ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, പ്രശ്നങ്ങളിൽ നിയമപരമായി ഇടപെടുക, അധികാരികളുടെ ശ്രദ്ധയിൽ കാര്യങ്ങൾ എത്തിക്കുക എന്നിവയിൽ ഇരു സംഘടനകളും പരസ്പരം സഹകരിക്കും. ബാബു പറയത്തുകാട്ടിൽ, പാസ്റ്റർ സാബു ജോൺ, ഇവാഞ്ചിലിസ്റ്റ് കുഞ്ഞുമോൻ തോട്ടപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കളാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഇതിന്റെ ആദ്യപടിയായി ശൂരനാട്ട് നടക്കുന്ന നിരാഹാര സമരത്തിന് ഇരു സംഘടനകളും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകളെ ഒന്നിപ്പിച്ച് സമുദായ നന്മയ്ക്കായി ശക്തമായ സംയുക്ത പോരാട്ടങ്ങൾ നടത്താനാണ് ഇവരുടെ തീരുമാനം.

Comments are closed.