റാന്നി : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ റാന്നി ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ ഇരുപത്തൊന്ന് വരെ ബഥേൽ ടൗൺ റാന്നി സഭയിൽ വെച്ച് ദൈവകൃപയിൽ നടത്തപ്പെടാൻ തക്കവണ്ണം ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.
പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്രയിൽ) നേതൃത്വം നൽകുന്ന ഈ അനുഗ്രഹീത യോഗങ്ങളിൽ ദൈവദാസന്മാരായ പാസ്റ്റർ പി. എ. ജെറാൾഡ്, പാസ്റ്റർ ജെയിൻ പന്തളം എന്നിവർ വിവിധ സമയങ്ങളിൽ ദൈവവചനം ദൈവജനത്തിനായി പങ്കുവെക്കുന്നതാണ്.

Comments are closed.