Ultimate magazine theme for WordPress.

സഭാ സംഘടനകൾക്ക് 2 ശതകോടി ഡോളർ ധനസഹായവുമായി അമേരിക്ക

വാഷിംഗ്‌ടൺ : ആഗോള ആരോഗ്യ സംരക്ഷണത്തിനും വിദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി മത-ജീവകാരുണ്യ സംഘടനകൾക്ക് ട്രംപ് ഭരണകൂടം രണ്ട് ശതകോടി ഡോളറോളമുള്ള ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തുകയാണിത്.

‘വേൾഡ് വിഷൻ’, ‘കമ്പാഷൻ ഇന്റർനാഷണൽ’, ‘സമാരിറ്റൻസ് പേഴ്സ്’ എന്നീ പ്രമുഖ ക്രിസ്ത്യൻ സംഘടനകൾക്കാണ് ഈ ഫണ്ട് ലഭ്യമാകുന്നത്. 17 രാജ്യങ്ങളിലായി 2,500-ലധികം ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും നവീകരിക്കുന്നതിനും 30,000-ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനുമായി വേൾഡ് വിഷന് മാത്രം 850 ദശലക്ഷം ഡോളർ ലഭിക്കും.

ഇതിനുപുറമെ, വിവിധ രാജ്യങ്ങളിലുണ്ടാകുന്ന അടിയന്തിര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ‘സമാരിറ്റൻസ് പേഴ്സ്’ ഉൾപ്പെടെയുള്ള സംഘടനകൾക്ക് 538 ദശലക്ഷം ഡോളർ വേറെയും അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന തുകയുടെ 80 ശതമാനവും നേരിട്ടുള്ള രോഗീപരിചരണത്തിനായി സംഘടനകൾ ചെലവഴിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

Sharjah city AG

Comments are closed.