Ultimate magazine theme for WordPress.

മെറ്റയുടെ എഐ ടൂളിനെതിരെ മുന്നറിയിപ്പ് നൽകി ക്രൈസ്തവർ

റഷ്യ : ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് എഐ ചിത്രങ്ങൾ നിർമ്മിക്കാൻ അനുവാദം നൽകിയ മെറ്റായുടെ ‘മ്യൂസ് ഇമേജ്’ ടൂൾ പിൻവലിച്ച സംഭവത്തിൽ പ്രതികരണവുമായി ക്രൈസ്തവ ലോകം. ഒരാളുടെ അനുവാദമില്ലാതെ അവരുടെ രൂപവും ചിത്രങ്ങളും എഐക്കായി ഉപയോഗിക്കുന്നത് ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അമേരിക്കൻ ബൈബിൾ സൊസൈറ്റി ചീഫ് ടെക്നോളജി ഓഫീസർ ബ്രൈസ് ആലിസൺ ചൂണ്ടിക്കാട്ടി.

എഐ സാങ്കേതികവിദ്യ ബൈബിൾ ഭാഷാന്തരം പോലുള്ള ദൈവരാജ്യ ശുശ്രൂഷകൾക്ക് സഹായകരമാണെങ്കിലും, മനുഷ്യ ബന്ധങ്ങൾക്കും വിവേചനബുദ്ധിക്കും പകരമാകാൻ അതിന് കഴിയില്ലെന്ന് ആലിസൺ പറഞ്ഞു. ആധുനിക സോഷ്യൽ മീഡിയ ആൽഗരിതങ്ങൾ മനുഷ്യന്റെ ആത്മീയ വളർച്ചയ്ക്കല്ല, മറിച്ച് അനാവശ്യ കാര്യങ്ങളിൽ മുഴുകിയിരിക്കാനാണ് ആളുകളെ പ്രേരിപ്പിക്കുന്നത്.

പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും പേരിൽ വ്യാജ എഐ വീഡിയോകളും സന്ദേശങ്ങളും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന രീതി വർദ്ധിച്ചുവരുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. സഭാ വിശ്വാസികളുടെയും ആത്മീയ കൗൺസിലിംഗുകളുടെയും രേഖകൾ സുരക്ഷിതമല്ലാത്ത എഐ ടൂളുകളിൽ നൽകുന്നത് വലിയ വിശ്വാസവഞ്ചനയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Sharjah city AG

Comments are closed.