Ultimate magazine theme for WordPress.

ഇറാനിൽ സുവിശേഷ പ്രചാരണത്തിന് നിർമ്മിത ബുദ്ധി: പുതിയ എ.ഐ പ്ലാറ്റ്‌ഫോമുമായി ‘ട്രാൻസ്ഫോം ഇറാൻ’

ഇറാൻ : ഇറാൻ വംശജയായ ലാന സിൽക്കിന്റെ നേതൃത്വത്തിലുള്ള ‘ട്രാൻസ്ഫോം ഇറാൻ’ എന്ന സംഘടന ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബൈബിളധിഷ്ഠിത മറുപടികൾ നൽകാനായി ‘കൈറോസ്’ എന്ന എ.ഐ ചാറ്റ് ടൂൾ പുറത്തിറക്കി. ക്രൈസ്തവർ പീഡനം നേരിടുന്ന രാജ്യങ്ങളിൽ പ്രവർത്തിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

ചെറുപ്പകാലത്ത് ഇറാനിൽ ആയിരിക്കെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ ശ്രമിച്ചതിന്റെയും അത് രഹസ്യമായി സൂക്ഷിക്കേണ്ടി വന്നതിന്റെയും അനുഭവങ്ങൾ ലാന പങ്കുവെച്ചു. കഴിഞ്ഞ മുപ്പതിലധികം വർഷമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളിൽ സുവിശേഷം എത്തിക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

ഇറാനിലെ വിപ്ലവകാലത്ത് ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ലാന സിൽക്ക്, പത്താം വയസ്സിലാണ് ദൈവവിളി ലഭിച്ച് കുടുംബത്തോടൊപ്പം രാജ്യം വിട്ടത്. സഭയ്ക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്ത നിയന്ത്രിത മേഖലകളിൽ വചനവും ദൈവീക സത്യങ്ങളും കൈമാറാൻ ഈ എ.ഐ ടൂൾ വഴിയൊരുക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.