Ultimate magazine theme for WordPress.

*റഷ്യൻ ഡ്രോൺ ആക്രമണം: യുക്രൈനിലെ പുരാതന പള്ളി തകർന്നു*

 

ഉക്രൈൻ : തെക്കൻ യുക്രൈനിൽ സ്ഥിതിചെയ്യുന്ന മുന്നൂറോളം വർഷം പഴക്കമുള്ള പള്ളി റഷ്യൻ ഡ്രോൺ ആക്രമണത്തിൽ പൂർണ്ണമായി തകർന്നുപോയതായി പ്രാദേശിക ഭരണകൂട ഔദ്യോഗിക വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.

ഖേർസൺ മേഖലയിലെ ബെറിസ്ലാവിലുള്ള ഹോളി വ്വെഡെൻസ്ക പള്ളി ഓഗസ്റ്റ് രണ്ടിനുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ കടുത്ത തീപിടുത്തത്തിലാണ് തകർന്നതെന്ന് പ്രാദേശിക മാധ്യമമായ മോസ്റ്റ് വിശദമായി റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ആയിരത്തി എഴുന്നൂറ്റി ഇരുപത്തിയാറിൽ മരങ്ങൾ കൊണ്ട് മാത്രം നിർമ്മിച്ച ഈ അപൂർവ്വ ദേശീയ സ്മാരകം, റഷ്യൻ അധിനിവേശത്തിന്റെ കടുത്ത പ്രത്യാഘാതങ്ങൾ അതിജീവിച്ചിരുന്ന പ്രധാനപ്പെട്ട ഒരു ചരിത്രശേഷിപ്പായിരുന്നു.

Sharjah city AG

Comments are closed.