Ultimate magazine theme for WordPress.

*സുവിശേഷ പ്രചാരണ രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നതായി ഡേവിഡ് റോ*

 

ഫിലിപ്പീൻസ് : അറൈസ് ഏഷ്യ ഉച്ചകോടിയുടെ സമാപനത്തിന് ശേഷം ആഗോള സുവിശേഷ പ്രചാരണ രംഗത്ത് വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ടെന്ന് റവ. ഡോ. ഡേവിഡ് റോ ക്രിസ്ത്യൻ ഡെയ്‌ലി ഇന്റർനാഷണലിനോട് ഔദ്യോഗികമായി വെളിപ്പെടുത്തുകയുണ്ടായി.

കഴിഞ്ഞ അഞ്ചോ പത്തോ നൂറോ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മിഷനറി പ്രവർത്തകർ പുതിയ രീതികളിലാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം മേഖലയിലെ പുതിയ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു.

ഫിലിപ്പീൻസിൽ നടന്ന ചടങ്ങിൽ നാലായിരത്തിലധികം ചെറുപ്പക്കാർ പങ്കെടുക്കുകയും നാനൂറോളം പേർ സുവിശേഷ പ്രവർത്തനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് ഈ മേഖലയിലെ വലിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.

Sharjah city AG

Comments are closed.