Ultimate magazine theme for WordPress.

എ.ജി. മലയാളം ഡിസ്ട്രിക്ട് സി.എ.യുടെ ദുരിതാശ്വാസ ഭക്ഷ്യവിതരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

സംസ്ഥാനത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ ദുരിതബാധിതരെ സഹായിക്കുന്നതിനായി *എ.ജി. മലയാളം ഡിസ്ട്രിക്ട് സി.എ.* യുടെ നേതൃത്വത്തിൽ ഭക്ഷ്യവിതരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് ടി. ജോർജ് പ്രാർത്ഥിച്ച് നിർവഹിച്ചു. തുടർന്ന്, ഡിസ്ട്രിക്ടിലെ വിവിധ സെക്ഷനുകളിൽ നിന്നുള്ള യുവജനങ്ങൾ വിവിധ പ്രദേശങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും യാത്രതിരിച്ച് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ശുശ്രൂഷയിൽ പങ്കാളികളായി.

ആലപ്പുഴ, പത്തനംതിട്ട ജില്ലയുടെ വിവിധ ക്യാമ്പുകളിൽ നേരിട്ടും ചെങ്ങന്നൂർ സെക്ഷനിലുള്ള രണ്ട് ക്യാമ്പുകളിലായുള്ള ഭക്ഷ്യ വിതരണം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചനും ബ്രദ ജെയ്സു ജോണും ഏറ്റുവാങ്ങി. പത്തനംതിട്ട സെക്ഷൻ തോന്ന്യമല സഭ പ്രഥമ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹകരണം നൽകി.

സ്നേഹവും കരുതലും ക്രിസ്തുവിന്റെ സ്നേഹവും സമൂഹത്തിലേക്ക് എത്തിക്കുന്ന ഈ ദൗത്യത്തിൽ യുവജനങ്ങളുടെ ആത്മാർത്ഥ പങ്കാളിത്തം ശ്രദ്ധേയമാണ്. പാസ്റ്റർ സാം റോബിൻസണിന്റെ നേതൃത്വത്തിൽ ഉള്ള സി എ കമ്മിറ്റി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും പ്രത്യാശയും പകരുക എന്ന ലക്ഷ്യത്തോടെ ഈ സേവന പ്രവർത്തനങ്ങൾ തുടർന്നും വിവിധ ദുരിതാശ്വാസ മേഖലകളിൽ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.

പ്രാരംഭ കിറ്റുകൾ അടൂർ സെക്ഷനിൽ ഇടയ്ക്കാട് സഭാംഗം ബ്രദ. ജെയിംസിന്റെ നേതൃത്വത്തിൽ ഏകദേശം 75000 രൂപയുടെ ഭക്ഷ്യകിറ്റ് ഇടയ്ക്കാട് സഭാകമ്മിറ്റിയും സഭ പാസ്റ്റർ ഷാജി എസും ചേർന്നു സംസ്ഥാന സി.എ. സെക്രട്ടറിക്ക് കൈമാറി.

യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി പാസ്റ്റർ പവീൻ എസ്‌. ജോർജ്ജിന്റെ നേതൃത്വത്തിൽ ചാരിറ്റി കൺവീനർ ബ്രദ. ജോഷിൻ വർഗ്ഗീസ്, ഇവാഞ്ചലിസം കൺവീനർ ബ്രദ. ജോൺസൺ ജോയി വിവിധ സെക്ഷൻ ലീഡേഴ്‌സ് എന്നിവർ ചേർന്ന് മധ്യമേഖലയിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കൊല്ലം സെക്ഷൻ സിഎ പ്രസിഡന്റ് പാസ്റ്റർ. സാബു ചാരുമൂട്, സെക്രട്ടറി ഷിബിൻ സ്റ്റാൻലി, പത്തനംതിട്ട സെക്ഷൻ യുവജനങ്ങളുടെ പ്രതിനിധി ബ്രദ. ലിജിൻ എന്നിവരുടെ സഹകരണം പ്രശംസനീയമാരുന്നു.

ബഹുമാനപ്പെട്ട ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.ടി.ജെ. സാമുവൽ സാറും ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും നിരന്തരം നിർദ്ദേശങ്ങളും സഹായസഹകരണങ്ങളും തന്ന് ഈ പ്രവർത്തനങ്ങളെ വളരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

“Christ for All, and All for Christ” എന്ന ദർശനത്തോടെ എ.ജി. മലയാളം ഡിസ്ട്രിക്ട് സി.എ. സമൂഹത്തോടൊപ്പം പ്രതിസന്ധിയുടെ വേളയിൽ കൈകോർക്കുകയാണ്.

Sharjah city AG

Comments are closed.