നാഷണൽ പ്രയർ ലീഡേഴ്‌സ് കോൺഫറൻസ് ബാംഗ്ലൂരിൽ
ബാംഗ്ലൂർ : മൂവ്‌മെന്റുകളുടെ ലീഡർമാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ദേശീയ പ്രാർത്ഥന സമ്മേളനം ഈ വർഷം ബാംഗ്ലൂർ ഡോൺ ബോസ്കോ സെന്ററിൽ (Don Bosco Center, Bannerghatta Road, Kothanuru Dinna, Bangalore) വെച്ച് നടക്കും.
2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സെപ്റ്റംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. താമസത്തിനും ഭക്ഷണ ക്രമീകരണങ്ങൾക്കുമായി 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ (Prayer Networks) പ്രധാന ലീഡർമാർ പങ്കെടുത്ത ‘കീ ലീഡേഴ്‌സ് കോൺഫറൻസ്’ കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ അഗാപെ ക്യാമ്പസിലാണ് വിജയകരമായി നടന്നത്.
സംഘാടക സമിതി അംഗങ്ങളായി പാസ്റ്റർ ഷാജി കുര്യൻ (+91 9446125936), പാസ്റ്റർ കെ.ടി. ജോസഫ് (+91 95753 60805), പാസ്റ്റർ കെ.ജെ. ജോബ് (9447545387), പാസ്റ്റർ സിബി ജേക്കബ് (+91 98804 65225), പാസ്റ്റർ ജിനോയ് കുര്യാക്കോസ് (+91 96608 70544) തുടങ്ങിയവർ പ്രവർത്തിക്കുന്നു.

Comments are closed.