Ultimate magazine theme for WordPress.

അയർലൻഡിൽ എബനേസർ വർഷിപ്പ് സെന്റർ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 12, 13 ന്

കോർക്ക് : എബനേസർ വർഷിപ്പ് സെന്റർ, കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ ബാൻഡനിലെ ഫെയ്ത് മിഷൻ ക്യാമ്പ് സെന്ററിൽ നടക്കും. പാ. ജെഫി ജോർജ്, പാ. സിബി മാത്യു എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകും.

തലമുറകൾ തമ്മിലുള്ള ആശയവിനിമയ വിടവുകൾ നികത്തി മാതാപിതാക്കളെയും യുവതലമുറയെയും പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും കോർത്തിണക്കുകയും, പ്രാർത്ഥനയുടെയും പരിശുദ്ധാത്മശക്തിയുടെയും അടിസ്ഥാനത്തിൽ വിശ്വാസജീവിതം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യം. അപ്പോസ്തലിക പ്രമാണങ്ങളിലും ക്രൈസ്തവ മൂല്യങ്ങളിലും അധിഷ്ഠിതമായ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനും അടുത്ത തലമുറയെ ദൈവിക ദർശനത്തിൽ വളർത്തിയെടുക്കുന്നതിനും സഹായകമായ വിവിധ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കും.

കുടുംബങ്ങൾ, കൗമാരപ്രായക്കാർ, ബാച്ചിലേഴ്സ് എന്നിവർക്ക് പ്രത്യേകം പരിശീലന സെഷനുകളും ഒരുക്കിയിട്ടുണ്ട്. പാ. കെ പി ബിജുമോന്റെയും പാ. എം എം തോമസിന്റെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാവരെയും ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.