Ultimate magazine theme for WordPress.

പി.സി.ഐ താനെ ജില്ലാ കമ്മിറ്റി നിലവിൽ വന്നു; പാ. ജോൺസൺ തോമസ് പ്രസിഡന്റ്

കല്യാൺ: പെന്തെക്കോസ്‌തൽ കൗണ്സിൽ ഓഫ് ഇന്ത്യ (PCI) താനെ ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടന സമ്മേളനവും 2026–28കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂൺ 2 ന് വൈകിട്ട് 6:30 മുതൽ കല്യാൺ ഈസ്റ്റിലുള്ള ഐ.പി.സി. സഭയിൽ വച്ച് നടന്നു.

പാസ്റ്റർ റോണി ഏലിയാസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ പി.സി.ഐ മഹാരാഷ്ട്ര–ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ഷാജി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജു തങ്കച്ചൻ മുഖ്യ
സന്ദേശം നൽകി.

ബ്രദർ എബ്രഹാമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ ടി. ഡി. ലാലു ആരാധനയ്ക്കും പാസ്റ്റർ സോണി കെ. ഏലിയാസ് തിരുവചന വായനയ്ക്കും നേതൃത്വം നൽകി. പാസ്റ്റർ ഇ. ജോസ് പ്രാർത്ഥിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പാസ്റ്റർ ജോൺസൺ തോമസ് (പ്രസിഡന്റ്), പാസ്റ്റർ സാംസൺ വിൽസൺ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോണി ഏലിയാസ് (സെക്രട്ടറി), പാസ്റ്റർ സിന്റോ വർഗീസ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ കെ. സി. മാത്യു (ട്രഷറർ) എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ടി. കെ. അലക്സാണ്ടർ, പാസ്റ്റർ ബിൽസ് എബ്രഹാം, ബ്രദർ യോഹന്നാൻ വർഗീസ്, പാസ്റ്റർ അജിത് കുമാർ, പാസ്റ്റർ ബാബുരാജ്, ബ്രദർ കെ. ജി. തോമസ്, പാസ്റ്റർ ബിജു എം. ജി., ബ്രദർ സിജോ ചെറിയാൻ, പാസ്റ്റർ ടി. ഡി. ലാലു, പാസ്റ്റർ വിൽസൺ മാത്യു, ബ്രദർ ടോണി കെ. ഏലിയാസ്, പാസ്റ്റർ എസക്കിയേൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർ ടി. കെ. അലക്സാണ്ടർ ,പാസ്റ്റർ ബിജു എം. ജി,പാസ്റ്റർ ജോൺസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ യോഹന്നാൻ വർഗീസ് നന്ദി രേഖപ്പെടുത്തി. പാസ്റ്റർ സിന്റോ വർഗീസിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ സമ്മേളനം സമാപിച്ചു.
വാർത്ത : ജയൻ കെ തോമസ് (PCI സ്റ്റേറ്റ് മീഡിയാ കൺവീനർ)

Sharjah city AG

Comments are closed.