ടോക്കിയോ : നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡോ. പാറ്റ് റോബർട്ട്സൺ സൂപ്പർബുക്ക് എന്ന അനിമേഷൻ പരമ്പരയിലൂടെ ജപ്പാനിലെ കുട്ടികൾക്ക് ബൈബിൾ പരിചയപ്പെടുത്തിയത് ഇന്ന് രാജ്യത്ത് വലിയൊരത്ഭുതമായി വളർന്നിരിക്കുകയാണ്.
ഈ പദ്ധതി പുതിയ തലമുറയിലെ കുട്ടികളിലേക്ക് മാത്രമല്ല, ജപ്പാനിലെ മുതിർന്ന വ്യക്തികളിലേക്കും ആദ്യമായി ക്രിസ്തീയ സന്ദേശങ്ങൾ എത്തിക്കുന്നതിൽ വലിയൊരു പങ്കാണ് നിലവിൽ വഹിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മാധ്യമ ശുശ്രൂഷയായി തുടങ്ങിയ ഈ ആശയം, പിന്നീട് സിബിഎൻ ജപ്പാൻ ആരംഭിക്കുന്നതിനും രാജ്യത്തുടനീളം ക്രിസ്തീയ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും വലിയൊരു വഴിയൊരുക്കുകയായിരുന്നു

Comments are closed.