പാരീസ് : ക്രിസ്ത്യൻ ഹോംസ്കൂളിംഗ് രീതികൾക്കെതിരെ നടത്തിയ രൂക്ഷവിമർശനങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നതിനും രാഷ്ട്രീയ നേതാക്കളിൽ നിന്ന് എതിർപ്പുകൾ നേരിട്ടതിനും പിന്നാലെ തന്റെ നിലപാടിൽ ഉറച്ചുനിന്ന് ലിബറൽ പോഡ്കാസ്റ്റ് അവതാരിക ജെന്നിഫർ വെൽച്ച്. ഹോംസ്കൂളിംഗ് കുട്ടികളിലെ ചിന്താശേഷിയെ ഇല്ലാതാക്കുന്നുവെന്നും ഇത് സ്ത്രീകളെ വീട്ടിൽ തളച്ചിടാനുള്ള ശ്രമമാണെന്നും ഇവർ വീണ്ടും ആരോപിച്ചു.
ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, യു.എസ്. വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവർ വെൽച്ചിന്റെ മുൻ പരാമർശങ്ങളെ വിമർശിച്ചിരുന്നു. എന്നാൽ യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ, ശാസ്ത്രീയ യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത വിവരങ്ങളാണ് ഇത്തരം പഠനരീതികളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നതെന്നും, ഇത് സമൂഹത്തിൽ വിവരക്കേട് പടർത്തുകയാണെന്നും വെൽച്ച് ആവർത്തിച്ചു.
ഹോംസ്കൂളിംഗ് നടത്തുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും, അവർക്ക് സാമ്പത്തിക സ്വയംപര്യാപ്തതയും സ്വാതന്ത്ര്യവും നിഷേധിക്കാനാണ് ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. മുൻ സി.എൻ.എൻ അവതാരികൻ ഡോൺ ലെമണുമായി നടത്തിയ ചർച്ചയിലും, ഹോംസ്കൂളിംഗിലൂടെ വളരുന്ന കുട്ടികൾ ബാഹ്യലോകത്തെ യാഥാർഥ്യങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടുപോകുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കി.

Comments are closed.