Ultimate magazine theme for WordPress.

പാകിസ്താനിൽ ക്രൈസ്തവ പെൺകുട്ടിയുടെ മതംമാറ്റ വിവാഹം: വിധി പുനഃപരിശോധിക്കാൻ കോടതി

പഞ്ചാബ് : മതംമാറ്റി നിർബന്ധിത വിവാഹം കഴിക്കപ്പെട്ട പതിമൂന്നുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയുടെ കേസിൽ തങ്ങളുടെ മുൻവിധി പുനഃപരിശോധിക്കാൻ പാകിസ്താൻ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി തയ്യാറാകുന്നു. ഹർജി ഇന്ന് (ജൂലൈ 24) കോടതി പരിഗണിക്കുമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ മുഹമ്മദ് സാഖിബ് ജില്ലാനി വ്യക്തമാക്കി.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ഔദ്യോഗിക രേഖകൾ നിലനിൽക്കെ, മുൻപ് വിവാഹം ശരിവെച്ച കോടതി വിധി നിയമപരമായ പിഴവാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം അസാധുവാണെന്ന ഫെഡറൽ ശരീഅത്ത് കോടതിയുടെ മുൻ വിധികൾ ലംഘിച്ചാണ് കോടതി ഇത്തരമൊരു തീരുമാനം എടുത്തതെന്നും റിവ്യൂ ഹർജിയിൽ വ്യക്തമാക്കുന്നു.

മതന്യൂനപക്ഷങ്ങളിൽപ്പെട്ട പെൺകുട്ടികളെ തട്ടിയെടുത്ത് നിർബന്ധിത മതംമാറ്റവും വിവാഹവും നടത്തുന്നതിനെതിരെ യൂറോപ്യൻ പാർലമെന്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നിയമപരവും അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങളും മുൻനിർത്തി പെൺകുട്ടിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Sharjah city AG

Comments are closed.