Ultimate magazine theme for WordPress.

*ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യൻ പൗരനെ കാണാതായി*

ഒമാൻ : ഞായറാഴ്ച പുലർച്ചെ ഒമാൻ തീരത്ത് ‘ജി.എഫ്.എസ് ഗാലക്സി’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഒരു ഇന്ത്യൻ പൗരനെ കാണാതായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിന് നേരെ നടന്ന ഈ അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും മന്ത്രാലയം തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കപ്പലിൽ ആകെ 11 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നതെന്നും, അതിൽ 10 പേരെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ ബാക്കിയുള്ള ഒരു ഇന്ത്യക്കാരനായ ജീവനക്കാരനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭ്യമായിട്ടില്ലെന്നും അദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കാണാതായ ഇന്ത്യൻ പൗരന് വേണ്ടി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി എംബസി അധികൃതർ ഒമാൻ ഭരണകൂടവുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Sharjah city AG

Comments are closed.