തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടുകാലം സുവിശേഷ വേദിയിൽ സജീവമായി പ്രവർത്തിച്ച സുവിശേഷക ചന്ദ്രിക (68) നിത്യതയിൽ ചേർക്കപ്പെട്ടു. ജൂലൈ 7 ചൊവ്വാഴ്ച പ്രഭാതത്തിലാണ് ഇവർ അന്തരിച്ചത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന അവർ നിരവധി ആളുകളെ ക്രിസ്തുവിങ്കലേക്ക് നയിക്കാൻ മുൻകൈ എടുത്തു.
രണ്ടാഴ്ച മുൻപ് മകൻ പാസ്റ്റർ സതീഷ് ചന്ദ്രനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതത്തെ തുടർന്ന് ഓർമ്മയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്ന അവർ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരേതയുടെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 8 ബുധനാഴ്ച നടന്നു. പന്നിക്കാമൂല ന്യൂ ബെഥേൽ ചർച്ച് ഓഫ് ഗോഡ് സഭയിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് സ്വവസതിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നത്. അപ്പോസ്തലിക് പെന്തക്കോസ്തൽ ചർച്ചസ് (APC) നാഷണൽ ബിഷപ്പ് റവ. പ്രദീപ് എസ് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ദൈവദാസന്മാരും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി.

Comments are closed.