ഒഡീഷ : ഒഡീഷയിലെ റായഗഡ ജില്ലയിൽ ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ അടക്കം ചെയ്യുന്നത് ഗോത്രവർഗ്ഗക്കാർ തടഞ്ഞു. ഇതേതുടർന്ന് ക്രൈസ്തവർക്കായി പ്രത്യേക സെമിത്തേരി അനുവദിക്കണമെന്ന് സഭാനേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു.
പെന്തക്കോസ്ത് സഭാംഗമായ ജകാക ദാം അന്തരിച്ചപ്പോൾ പരമ്പരാഗത ആചാരങ്ങൾ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ഗ്രാമീണർ വിലക്കേർപ്പെടുത്തിയത്. ഒടുവിൽ പോലീസിന്റെയും റവന്യൂ അധികൃതരുടെയും ഇടപെടലിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സ്വന്തം കൃഷിയിടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
ഹിന്ദുത്വ സംഘടനകളുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ചുവരുന്നതായി സഭാ ഭാരവാഹികൾ ആരോപിച്ചു. പ്രശ്നപരിഹാരത്തിനായി ഭൂമി കണ്ടെത്താമെന്ന് റവന്യൂ ഓഫീസർ സഭാ പ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

Comments are closed.