അയർലൻഡ് : ഐ.സി.പി.എഫ് അയർലൻഡിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ടീൻ ക്യാമ്പ് ‘Pitstop’ എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 7, 8 തീയതികളിൽ നടക്കും. കോർക്കിലെ ഫെയ്ത്ത് മിഷൻ ക്യാമ്പ് സെന്ററാണ് ഇതിന് വേദിയാകുന്നത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
‘Trendsetter’ എന്ന പ്രമേയത്തിലുള്ള യൂത്ത് ക്യാമ്പ് ഓഗസ്റ്റ് 20, 21, 22 തീയതികളിൽ ഡറോ, പോർട്ട്‌ലീഷിലെ ഫെയ്ത്ത് മിഷൻ ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും. രണ്ട് ക്യാമ്പുകളിലേക്കുമുള്ള രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. താല്പര്യമുള്ളവർക്ക് www.icpfireland.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Comments are closed.