*ചൈനയിലെ പ്രമുഖ പാസ്റ്റർ എസ്ര ജിൻ മിൻഗ്രി ജയിൽ മോചിതനായി*
ചൈന : ചൈനയിലെ ഏറ്റവും വലിയ ഭൂഗർഭ സഭകളിലൊന്നിന്റെ നേതാവായ പാസ്റ്റർ എസ്ര ജിൻ മിൻഗ്രി തടങ്കലിൽ നിന്ന് മോചിതനായി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഭരണാധികാരി ഷി ജിൻപിംഗുമായി ഈ വിഷയം വ്യക്തിപരമായി ചർച്ച ചെയ്ത് രണ്ട് മാസത്തിനുള്ളിലാണ് പാസ്റ്ററുടെ മോചനം സാധ്യമായത്.
മോചിതനായ ജിൻ നിലവിൽ ലോസ് ഏഞ്ചൽസിൽ എത്തിച്ചേരുകയും അമേരിക്കയിലുള്ള തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുകയും ചെയ്തതായി മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കി. ഹോങ്കോങ് ഫൗണ്ടേഷന്റെ ഫ്രീഡം കമ്മിറ്റി പ്രതിനിധി ഫ്രാൻസിസ് ഹൂയി എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്.
അംഗീകാരമില്ലാത്ത സിയോൺ ചർച്ചിലെ മറ്റ് 17 നേതാക്കൾക്കൊപ്പം കഴിഞ്ഞ ഒക്ടോബറിലാണ് ജിൻ ചൈനയിൽ അറസ്റ്റിലായത്. ട്രംപിന്റെ ഇടപെടലിനും ഷി ജിൻപിംഗിന്റെ നേരിട്ടുള്ള ഉത്തരവിനും നന്ദി പറഞ്ഞ കുടുംബം, ചൈനയിലെ വിശ്വാസികൾക്ക് ഇതൊരു നല്ല മാറ്റത്തിന്റെ തുടക്കമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.