വെയ്ൽസ് : അടുത്ത ആഴ്ച പോർത്മഡോഗിൽ നടക്കാനിരിക്കുന്ന ജനറൽ അസംബ്ലിക്ക് മുന്നോടിയായി തങ്ങളുടെ സഭ വലിയൊരു അതിജീവന പ്രതിസന്ധി നേരിടുകയാണെന്ന് പ്രെസ്ബിറ്റീരിയൻ ചർച്ച് ഓഫ് വെയ്ൽസ് (PCW) ജനറൽ സെക്രട്ടറി വ്യക്തമാക്കി. 2020-ന് ശേഷം സഭയിലെ അംഗങ്ങളുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്റെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള 11,430 അംഗങ്ങളിൽ വെറും 275 പേർ മാത്രമാണ് 25 വയസ്സിന് താഴെയുള്ളവരായി സഭയിലുള്ളത്. യുവാക്കളുടെ പങ്കാളിത്തത്തിലുണ്ടായ ഈ വലിയ കുറവ് സഭയുടെ ഭാവി പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും സാരമായി ബാധിക്കുമെന്ന ആശങ്കയും നേതൃത്വം പങ്കുവെക്കുന്നു.
അതേസമയം, സാമ്പത്തികമായി സഭ മികച്ച നിലയിലാണ് തുടരുന്നത്. സഭയുടെ കീഴിലുള്ള 443 പള്ളികളിലായി മൊത്തം 21 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ട്. നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന ശക്തമായൊരു സാമ്പത്തിക അടിത്തറ (financial cushion) തങ്ങൾക്കുണ്ടെന്നാണ് സഭ വ്യക്തമാക്കുന്നത്.

Comments are closed.