ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പിസിനാക് (PCNAK) കോൺഫറൻസിനോടനുബന്ധിച്ചുള്ള മിഷൻ കോൺഫറൻസിന് ഡോക്ടർ സജി ലൂക്കോസ്, പാസ്റ്റർ ബാബു ജോൺ എന്നിവർ നേതൃത്വം നൽകും. മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ ചർച്ചകൾക്ക് ഈ സമ്മേളനം വേദിയാകും.
സമ്മേളനത്തിൽ പാസ്റ്റർ സജി മാത്യു, പാസ്റ്റർ വൈ. യോഹന്നാൻ, പാസ്റ്റർ ബിജു വർഗീസ് എന്നിവർ മിഷൻ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും. നിലവിൽ മിഷനറിമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഈ രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും ഇവർ സംസാരിക്കും.
വിവിധ മേഖലകളിൽ മിഷനറിമാർ നേരിടുന്ന കടുത്ത വെല്ലുവിളികളും, ഈ മിഷൻ പ്രവർത്തനങ്ങൾ സുരക്ഷിതമായി അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ അടിയന്തിര ആവശ്യകതയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. നിരവധി പ്രതിനിധികൾ ഈ സെമിനാറിൽ പങ്കാളികളാകും.

Comments are closed.