Ultimate magazine theme for WordPress.

*”വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബിൽ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണം”: സി.സി.എഫ്*

 

 

കോട്ടയം : ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബിൽ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (സി സി എഫ്) പ്രധാനമന്ത്രിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും നിവേദനത്തിൽ കൂടി ആവശ്യപ്പെട്ടു. രാജ്യത്ത് മാതൃകപരമായി പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ സ്വാപനങ്ങളും സന്നദ്ധ സംഘടനകളും ലക്ഷ്യമിട്ടാണ് ഇപ്രകാരം വിദേശ സാമ്പത്തിക സഹായബിൽ ഭേദഗതി കൊണ്ടുവരുന്നത്.

കഴിഞ്ഞകാലങ്ങളിൽ ഇന്ത്യയിലെ ന്യുനപക്ഷങ്ങൾ വിദ്യാഭ്യാസമേഖലയിലും, ആരോഗ്യമേഖലയിലും, ആതുരാസേവനമേഖലയിലും നടത്തിയ സേവനങ്ങളെ ചെറുതായി കാണരുത് എന്നും സി സി എഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ അഡ്വ. റോയി വാരികാട്ടിന്റെ അദ്ധ്യഷതയിൽ ജോഷ്വാ മാത്യു, ഡോ. റോബിൻ പി മാത്യു, റെജി മാത്യു, ടി ഒ എബ്രഹാം, രാജു കെ തോമസ്, ടിജി കെ തോമസ് , ജോസഫ് ജെ കല്ലറക്കൽ, അഡ്വ. മനോജ്‌ തെക്കേടം, സി എ ജോയി, ബെന്നി കോട്ടപ്പുറം, അഡ്വ. ജോൺസൺ മാത്യു, നൈനാൻ കെ. പുന്നവേലി, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.