ന്യൂയോർക്ക് : യൂത്ത് ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ലൂസിയാനയിലെ ലൈഫ്വേ അപ്പോസ്തോലിക് ചർച്ച് പാസ്റ്റർ ടിം ബ്രാഡിയുടെ മകനും (13) മരുമകളും വാഹനാപകടത്തിൽ മരണമടഞ്ഞു. ശനിയാഴ്ച നടന്ന ഈ ദാരുണമായ ദുരന്തത്തിൽ മറ്റ് മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിലാണ്.
വേൾഡ് വൈഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ സൗത്ത് സെൻട്രൽ റീജിയൻ യൂത്ത് മിനിസ്ട്രി അപകടവിവരം സ്ഥിരീകരിക്കുകയും, ആഘാതത്തിലായ പാസ്റ്ററുടെ കുടുംബത്തിനും സഭയ്ക്കും വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
അപകടത്തിൽപ്പെട്ട പ്രിയപ്പെട്ടവർക്കായി ക്രൈസ്തവ സമൂഹം പ്രാർത്ഥനയും സ്നേഹവും പിന്തുണയും നൽകി ഒപ്പമുണ്ട്. മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങുകൾക്കും കുടുംബത്തെ സഹായിക്കാനുമായി യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായവും സമാഹരിക്കുന്നുണ്ട്.

Comments are closed.