*സഭ കെട്ടിടം പൊളിച്ചുനീക്കാൻ നീക്കം; പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിച്ച് സുഡാനിലെ ക്രിസ്തീയ നേതൃത്വം*
ഖാർത്തൂം: തലസ്ഥാനത്തെ തങ്ങളുടെ സഭാ കെട്ടിടം മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെ അധികൃതർ പൊളിച്ചുനീക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുഡാനിലെ സഭാ നേതാക്കൾ ആഗോളതലത്തിൽ പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിച്ചു. ഏത് നിമിഷവും കെട്ടിടം നീക്കം ചെയ്യപ്പെടാമെന്ന ആശങ്കയിലാണ് ഇവിടുത്തെ വിശ്വാസികൾ.
തെക്കൻ ഖാർത്തൂമിലെ മായോ അംഗോള ജില്ലയിലുള്ള സുഡാൻ പ്രെസ്ബിറ്റേറിയൻ ഇവാഞ്ചലിക്കൽ ചർച്ച് അധികൃതരാണ് തങ്ങൾക്ക് പ്രാദേശിക ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരമൊരു ഭീഷണി നിലനിൽക്കുന്നതായി വ്യക്തമാക്കിയത്. പ്ലാനിംഗ്, ലാൻഡ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ സഭ സന്ദർശിച്ചാണ് ഈ വിവരം അറിയിച്ചത്.
കെട്ടിടം പൊളിച്ചുനീക്കുന്നതിനായി കൃത്യമായ ഒരു തീയതിയും അധികൃതർ നൽകിയിട്ടില്ല. ഇത് തങ്ങളുടെ ആരാധനാലയത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ സഭാംഗങ്ങൾക്കിടയിൽ വലിയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. കെട്ടിടം തകർക്കപ്പെട്ടാൽ തങ്ങൾക്ക് യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കില്ലെന്ന ആശങ്കയും സഭാ നേതാക്കൾ പങ്കുവെക്കുന്നു.

Comments are closed.