Ultimate magazine theme for WordPress.

ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങി ഗായിക ജോയ് വില്ല

പാരീസ് : പ്രമുഖ ഗായിക ജോയ് വില്ല താൻ സയന്റോളജി ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിയതിനെക്കുറിച്ച് തുറന്നുപറയുന്നു. ഒരു പാസ്റ്ററുടെ മകളായി കരിസ്മാറ്റിക് പശ്ചാത്തലത്തിൽ വളർന്ന താൻ, മാതാപിതാക്കളുടെ അകാല വിയോഗത്തോടെയാണ് ആത്മീയ ജീവിതത്തിൽ നിന്നും അകന്നുപോയതെന്ന് അവർ വ്യക്തമാക്കി.

ചെറുപ്പകാലത്തുണ്ടായ ദുരനുഭവങ്ങളും മാനസിക പ്രയാസങ്ങളും ഹോളിവുഡ് ജീവിതത്തിലെ സമ്മർദ്ദങ്ങളുമാണ് തന്നെ പിന്നീട് സയന്റോളജിയിലേക്ക് എത്തിച്ചത്. കടുത്ത ആത്മീയ പോരാട്ടങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും കടന്നുപോയ ശേഷമാണ് താൻ വീണ്ടും ക്രിസ്തുവഴിയിലേക്ക് മടങ്ങിയെത്തിയതെന്നും ഒരു പോഡ്‌കാസ്റ്റിൽ അവർ വെളിപ്പെടുത്തി.

തന്റെ കലാജീവിതത്തിന്റെ തുടക്കത്തിൽ കടുത്ത അന്ധകാര ചിന്തകൾ വേട്ടയാടിയിരുന്നതായും, എന്നാൽ ദൈവത്തിലുള്ള ആശ്രയമാണ് തന്നെ രക്ഷിച്ചതെന്നും ജോയ് വില്ല പറയുന്നു. ഹോളിവുഡിലെ പ്രശസ്തിക്കിടയിലും യഥാർത്ഥ ദൈവവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പ്രമുഖ താരം ഇപ്പോൾ.

Sharjah city AG

Comments are closed.