ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ ‘യങ് പീപ്പിൾസ് എൻഡവർ’ (YPE – വൈ.പി.ഇ) കർണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെംഗളൂരുവിൽ വെച്ചാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
പുതിയ ഭാരവാഹികളായി പാസ്റ്റർ ബ്ലെസ്സൺ ജോൺ (സ്റ്റേറ്റ് പ്രസിഡന്റ്), സന്തോഷ് കുര്യൻ (സെക്രട്ടറി), അലൻ ബിനു (ട്രഷറർ) എന്നിവരെയും കൂടാതെ 14 ബോർഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു. കൊത്തനൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് ആസ്ഥാന മന്ദിരത്തിൽ വെച്ച്, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസന്റെ മുഖ്യ കാർമ്മികത്വത്തിലും നേതൃത്വത്തിലുമാണ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്.

Comments are closed.