ഡൽഹി : ആഗോള അശാന്തി, യുദ്ധങ്ങൾ, രാഷ്ട്രീയ അട്ടിമറികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗത്തിലുള്ള വളർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവർ ജാഗ്രത പാലിക്കണമെന്ന് പാസ്റ്റർ ഫിലിപ്പ് ആന്റണി മിച്ചൽ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ ആഗോള സംഭവവികാസങ്ങളും തിരുവെഴുത്തുകളും വിരൽ ചൂണ്ടുന്നത് നൂറ്റാണ്ടുകളായി വിശ്വാസികൾ കാത്തിരിക്കുന്ന യേശുക്രിസ്തുവിന്റെ രണ്ടാം വരവിലേക്കാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സഭായുഗത്തിന്റെ അവസാന മണിക്കൂറുകളിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറ്റ്‌ലാന്റയിലെ അതിവേഗം വളരുന്ന ‘2819 ചർച്ച്’ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ് 43 കാരനായ മിച്ചൽ. ദൈവം തന്റെ ജനങ്ങളെ ഉണർത്താൻ ശ്രമിക്കുന്ന ഒരു പ്രത്യേക കാലഘട്ടമാണിതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സഭയുടെ വിശ്വസ്തതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആകുലതയാണ് ‘2819 വേർഷിപ്പ്’ ടീം പുറത്തിറക്കിയ “ഫോർ ക്രിസ്റ്റ് എലോൺ” എന്ന കന്നി ഗാനത്തിന് പിന്നിലെ പ്രേരകശക്തി.
മത്തായിയുടെ സുവിശേഷത്തിലൂടെ മിച്ചൽ നടത്തിയ വർഷങ്ങൾ നീണ്ട പഠനങ്ങളിൽ നിന്നാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ആരാധനാഗീതം രൂപപ്പെട്ടത്. സുവിശേഷത്തിലെ ഇരുപത്തിനാലാം അധ്യായത്തിൽ യേശു അന്ത്യകാലത്തെക്കുറിച്ചും തന്റെ മടങ്ങിവരവിനെക്കുറിച്ചും പഠിപ്പിക്കുന്ന ഭാഗങ്ങൾ പ്രസംഗിച്ചപ്പോൾ, തിരുവെഴുത്തുകളിലും ചുറ്റുമുള്ള ലോകത്തിലും താൻ കണ്ട കാര്യങ്ങൾ തന്നെ ഏറെ ചിന്തിപ്പിച്ചതായി ന്യൂയോർക്ക് സ്വദേശിയായ അദ്ദേഹം പങ്കുവെച്ചു.

Comments are closed.