തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല ഡയറക്ടറായി പാസ്റ്റർ സനൽ കുമാർ ആർ. വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു. ജൂൺ 3 ബുധൻ, നെടുങ്കുഴി ഏ.ജി. ചർച്ചിൽ നടന്ന ഇലക്ഷന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പും ട്രഷറർ റവ. യാഹ്ദത്തമണിയും നേതൃത്വം നൽകി.
തിരുവനന്തപുരം ജില്ലയിലെ 300 ലധികം സഭകളിലെ പാസ്റ്റർമാരും പ്രതിനിധികളും ഉൾപ്പടെയുള്ള 425 ലധികം പേർ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് വോട്ടുകൾ നേടിയാണ് പാസ്റ്റർ സനൽ കുമാർ ആർ. വിജയിച്ചത്. കഴിഞ്ഞ 2 വർഷങ്ങളായി ദക്ഷിണ മേഖലയെ മാതൃകാപരമായി നയിച്ച പാസ്റ്റർ സനൽ കുമാർ ആർ. ൻ്റെ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയം.

Comments are closed.