അസംബ്ലീസ് ഓഫ് ഗോഡ് – മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാശുശ്രൂഷകൻ പുതുപ്പള്ളി തേക്കാട്ടിൽ വീട്ടിൽ പാസ്റ്റർ – ഏബ്രഹാം മാത്യുവിന്റെ (ബാബു സീതത്തോട്) രണ്ടാമത്തെ മകൻ സെയിൻ ഇട്ടി ഏബ്രഹാം (32) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങളായി ഒരു സർജറിയോടുള്ള ബന്ധത്തിൽ വെല്ലൂർ സി.എം.സി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജൂൺ 1 ന് രാത്രി 11.30 ന് താൻ പ്രീയംവെച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെടുകയായിരുന്നു.
സംസ്കാരം: ഭൗതിക ശരീരം ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക് പുതുപ്പള്ളിയിൽ ഉള്ള ഭവനത്തിൽ കൊണ്ടു വരുന്നതും 6:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യും (ലൊക്കേഷൻ താഴെ ചേർക്കുന്നു)
ജൂൺ 6 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ പുതുപ്പള്ളി അസംബ്ലി ഓഫ് ഗോഡ് സഭയിൽ ശുശ്രൂഷകൾ ആരംഭിക്കുകയും, 12: 30നോട് കൂടി സഭയിലെ ശുശ്രൂഷകൾ അവസാനിപ്പിച്ച ശേഷം 1:00 മണിക്ക് മാങ്ങാനം ചിലമ്പ്രകുന്ന് സഭാ സെമിത്തേരിയിൽ നടത്തപ്പെടും.
മാതാവ് ഷേർളി ഏബ്രഹാം, ഭാര്യ ഡോ. നിഷ ഏബ്രഹാം, മകൾ ഇവാനിയ മറിയം സെയിൻ (8മാസം) സഹോദരൻ അയിൻ മാത്യു ഏബ്രഹാം, സഹോദരി ഡോ. കെസിയ റേച്ചൽ ഏബ്രഹാം. സഹോദരന്റെ ഭാര്യ അലീനാ തോമസ്, സഹോദരി ഭർത്താവ് ആൽവിൻ എ സാമുവൽ , മസ്കറ്റ്.

Comments are closed.