Ultimate magazine theme for WordPress.

ലൈഫ് ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘ക്രിസ്തുനിലയം’ ക്യാമ്പസിൽ നടന്നു

തിരുവനന്തപുരം: കോവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ലൈഫ് ബൈബിൾ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം (അലുമിനി മീറ്റിംഗ്) മേയ് 30 ശനിയാഴ്ച കോളേജിന്റെ ‘ക്രിസ്തുനിലയം’ ക്യാമ്പസിൽ പ്രൗഢഗംഭീരമായി നടന്നു. ‘ഫാമിലി ലൈഫ് ആൻഡ് മിനിസ്ട്രി’ എന്ന പ്രധാന വിഷയത്തെ ആസ്പദമാക്കി ഇവാ. പി സി തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. കുടുംബജീവിതവും ആത്മീയ ശുശ്രൂഷയും എങ്ങനെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാമെന്ന് അദ്ദേഹം ക്ലാസിലൂടെ വിശദീകരിച്ചു.

കഴിഞ്ഞ 32 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ ബൈബിൾ കോളേജ് സ്ഥാപിച്ചത് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാ. നോബിൾ ജില്ല്യൻ ആണ്. ഈ ക്യാമ്പസിൽ നിന്നും വേദപഠനം പൂർത്തീകരിച്ച് നിലവിൽ ഇന്ത്യയിലും വിദേശത്തുമായി സുവിശേഷ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്ന അമ്പതിലധികം ദൈവദാസന്മാരും ദൈവദാസിമാരും സംഗമത്തിൽ പങ്കെടുത്തു.

ലൈഫ് ബൈബിൾ കോളേജ് അലുമിനി അസോസിയേഷന്റെ പുതിയ കോർഡിനേറ്റർമാരായി ഇവാ. അനീഷ് അൽഫ, സിസ്റ്റർ മിനി എന്നിവരെ യോഗത്തിൽ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. റവ. സ്റ്റാൻലി, റവ. നോബിൾ സ്പർജൻ, അധ്യാപകരായ കരോളിൻ, പാ. ജബരാജ്, പാ. മനോജ്, പാ. ജോസഫർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Sharjah city AG

Comments are closed.