Ultimate magazine theme for WordPress.

*യുകെയിലെ ചരിത്രപ്രസിദ്ധമായ പള്ളികളും വിലമതിക്കാനാവാത്ത കലാസൃഷ്ടികളും ഭീഷണിയിൽ; പുതിയ നികുതി പരിഷ്കരണത്തിനെതിരെ നാഷണൽ ചർച്ചസ് ട്രസ്റ്റ്*

 

 

 

യുകെ : യുകെയിലെ ചരിത്രപ്രസിദ്ധമായ ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് അതുവരെ നൽകിയിരുന്ന ‘ലിസ്റ്റഡ് പ്ലേസസ് ഓഫ് വേർഷിപ്പ് ഗ്രാന്റ് സ്കീം’ നിർത്തലാക്കി ‘പ്ലേസസ് ഓഫ് വർഷിപ്പ് റിന്യൂവൽ ഫണ്ട്’ ഏർപ്പെടുത്താനുള്ള സ്റ്റാർമർ സർക്കാരിന്റെ വിവാദ തീരുമാനം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാഷണൽ ചർച്ചസ് ട്രസ്റ്റ് മേധാവി മുന്നറിയിപ്പ് നൽകി. മുൻ ചാൻസലർ ഗോർഡൻ ബ്രൗണിന്റെ കാലത്ത് ആരംഭിച്ച പഴയ പദ്ധതി പ്രകാരം ചരിത്രപ്രാധാന്യമുള്ള പള്ളികളുടെ അറ്റകുറ്റപ്പണികൾക്ക് മൂല്യവർദ്ധിത നികുതിയിൽ (VAT) നിന്ന് പൂർണ്ണ ഇളവ് നൽകിയിരുന്നു. എന്നാൽ നിലവിലെ സർക്കാർ ഈ ഫണ്ടിന്റെ ബഡ്ജറ്റ് പകുതിയോളം വെട്ടിക്കുറയ്ക്കുകയും പിന്നീട് പദ്ധതി തന്നെ മാറ്റുകയുമായിരുന്നു.

പുതിയ ഫണ്ടിനായി അപേക്ഷിക്കാൻ പള്ളികൾക്ക് അനുവാദമുണ്ടെങ്കിലും, ലഭ്യമാകുന്ന ആകെ തുക വളരെ കുറവാണ്. കൂടാതെ ഈ പദ്ധതി ഇംഗ്ലണ്ടിലെ ആരാധനാലയങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പ്രധാനമായി, മുൻപുണ്ടായിരുന്ന വാറ്റ് (VAT) ഇളവ് പുതിയ പരിഷ്കരണത്തോടെ പൂർണ്ണമായി ഇല്ലാതായി. ഇത് നിർമ്മാണച്ചെലവ് വൻതോതിൽ വർദ്ധിപ്പിക്കുകയും പല പള്ളികൾക്കും അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്തു. ഈ നികുതി മാറ്റം പള്ളികളുടെ നിലനിൽപ്പിനെ മാത്രമല്ല, അവയ്ക്കുള്ളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങൾ, സ്റ്റെയിൻഡ് ഗ്ലാസുകൾ, തടികൊണ്ടുള്ള കൊത്തുപണികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയെയും തകർച്ചയിലേക്ക് നയിക്കുമെന്ന് നാഷണൽ ചർച്ചസ് ട്രസ്റ്റ് സിഇഓ ക്ലെയർ വാക്കർ വ്യക്തമാക്കി.

Sharjah city AG

Comments are closed.