Ultimate magazine theme for WordPress.

ആത്മീയ വളർച്ച പരിശീലന പരിപാടി സംഘടിപ്പിക്കുന്നു..

കൊല്ലം: ആത്മീയ വളർച്ചയും, ശുശ്രൂഷാ വികസനവും ലക്ഷ്യമാക്കി സ്പിരിച്വൽ ഗ്രോത്ത് & ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാം എന്ന പേരിൽ ജൂലൈ 6 നും 7 നുമായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പാസ്റ്റർമാർക്കും, സഹോദരി സഹോദരന്മാർക്കും, കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഇടയിൽ ഫലപ്രദമായി ശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രയോജനകരമായ രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ഇന്നത്തെ തലമുറയെ ക്രിസ്തുവിനായി നേടുവാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സംഘാടകർ അറിയിച്ചു. പരിപാടി ഏദൻ ഗാർഡൻസ് ക്യാമ്പ് സെന്റർ, കാക്കൂട്ടുമൂല, മയ്യനാട്, കൊല്ലം എന്നിവിടങ്ങളിൽ നടക്കും. താമസസൗകര്യവും ഭക്ഷണക്രമീകരണവും ഉണ്ടായിരിക്കുന്നതാണ്. താമസ സൗകര്യം ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

രജിസ്ട്രേഷനായി ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 8075 580 129, 89437 35289, 7411 138 977, 98866 52142, 9495118328

Sharjah city AG

Comments are closed.