Ultimate magazine theme for WordPress.

*നാവികസേനയിൽ 40 വർഷത്തെ ആത്മീയ ശുശ്രൂഷ; ചീഫ് ഓഫ് ചാപ്ലെയ്ൻസ് റിയർ അഡ്മിറൽ ഗ്രിഗറി ടോഡ് വിരമിക്കുന്നു*

 

 

യുഎസ് : നാല് പതിറ്റാണ്ടിലേറെയായി യുഎസ് നാവികസേനയിലെയും മറൈൻസിലെയും കോസ്റ്റ് ഗാർഡിലെയും സൈനികർക്കൊപ്പം സമാധാനത്തിന്റെയും യുദ്ധത്തിന്റെയും നാളുകളിൽ ആത്മീയ മാർഗ്ഗദർശിയായി സേവനമനുഷ്ഠിച്ച യുഎസ് നേവി ചീഫ് ഓഫ് ചാപ്ലെയ്ൻസ് റിയർ അഡ്മിറൽ ഗ്രിഗറി ടോഡ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാനൊരുങ്ങുന്നു. വിരമിക്കലിന് മുന്നോടിയായി സിബിഎൻ ന്യൂസിന്റെ നാഷണൽ സെക്യൂരിറ്റി കറസ്‌പോണ്ടന്റ് കേറ്റ്‌ലിൻ ബർക്കുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ തന്റെ വിശ്വാസം, സേവനം, സൈനികരുടെ ത്യാഗം, 40 വർഷത്തിലേറെ യൂണിഫോമിൽ തുടരാൻ പ്രേരിപ്പിച്ച ദൈവവിളി എന്നിവയെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു.

ഒരു ചാപ്ലെയ്ൻ ആയി സേവനമനുഷ്ഠിക്കാൻ തനിക്ക് ലഭിച്ച ആദ്യത്തെ ദൈവവിളിയെക്കുറിച്ചുള്ള കേറ്റ്‌ലിന്റെ ചോദ്യത്തിന്, വളരെ ചെറുപ്പത്തിൽ തികച്ചും വിശ്വാസത്തോടെയും എന്നാൽ ചില എടുത്തുചാട്ടങ്ങളോടെയുമാണ് താൻ ഈ രംഗത്തേക്ക് വന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. “തുടക്കത്തിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. ആത്മീയ നേതാവായും ഒരു ലീഡറായും എന്നെ വളർത്തിയെടുക്കാൻ നാവികസേന കാണിച്ച ക്ഷമയും പിന്തുണയുമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്,” റിയർ അഡ്മിറൽ ടോഡ് പറഞ്ഞു.

Sharjah city AG

Comments are closed.