Ultimate magazine theme for WordPress.

ചിന്തിക്കാനും ചിരിക്കാനും; ആക്രമിക്കാത്ത പാറ്റകൾ

ജോയ് നെടുംകുന്നം

കഴിഞ്ഞദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു പരാമർശം നടത്തി. നമ്മുടെ “ചില” ചെറുപ്പക്കാർ പാറ്റകളെ പോലെയാണ്. വിദേശത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ അഭിജിത്ത് ഒരു ഡിജിറ്റൽ പാർട്ടി ആരംഭിച്ചു.

ജോലിയില്ലാത്ത വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ “പാറ്റ” എന്ന് അഭിസംബോധന ചെയ്തപ്പോൾ അതേ പേര് തന്നെ അവർ തങ്ങളുടെ രാഷ്ട്രീയ പാർട്ടിക്ക് പേരിട്ടു. ” ക്രോക്രൊച്ച് ജനതാ പാർട്ടി” Cocroach Janta Party(CJP)

മണിക്കൂറുകൾ കൊണ്ട് കോടിക്കണക്കിന് ചെറുപ്പക്കാർ ഇതിൽ അംഗമായി. തലങ്ങും വിലങ്ങും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട്‌ ഇവർ ചെറുപ്പക്കാരെ ബോധവാന്മാരാക്കി. ഒരു Gen-Z മുന്നേറ്റം തന്നെ സംഭവിച്ചു. അധികാരികൾ ഞെട്ടി വിറച്ചു, ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും വെബ്സെറ്റനും വിലക്ക് കൽപ്പിച്ചു.

നമ്മൾ പാർക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ ശബ്ദം അവഗണിക്കാൻ കഴിയില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ “ക്രോക്രൊച്ച് ജനത പാർട്ടി” ഇടം കണ്ടെത്തിയെന്ന് മാത്രമല്ല ഒരു യുവജന മുന്നേറ്റം തന്നെ നടത്തി. തൊഴിൽരഹിതരായ ചെറുപ്പക്കാർ നാടുവിടുന്ന സമകാലിക ചരിത്രം നമുക്കേവർക്കും അറിവുള്ളതാണ്. കൂടാതെ അഴിമതി, നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോരുന്ന പ്രവണത, വിദ്യാഭ്യാസം ഉണ്ടായിട്ടും അവർക്ക് വേണ്ട തൊഴിൽ ലഭിക്കാത്ത സാഹചര്യം ഒക്കെ വർദ്ധിച്ചുവരികയാണ്. ഈ Gen-Z മുന്നേറ്റത്തെ അവഗണിക്കാൻ നമുക്ക് കഴിയില്ല. നാളെ എന്തു സംഭവിക്കും എന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നമാണ്?

ഇനി നമുക്ക് നമ്മുടെ സഭാ മണ്ഡലത്തിലേക്ക് വരാം…! നമ്മുടെ സൊസൈറ്റിയിലെ യുവജനങ്ങളുടെ ആത്മീയ കാഴ്ചപ്പാട് എന്താണ്? ഒരു ചർച്ചിൽ, അല്ലെങ്കിൽ അവർ ഉൾപ്പെട്ട നിൽക്കുന്ന പ്രസ്ഥാനത്തിൽ അവർക്കുള്ള പങ്ക് എന്താണ്?സന്തുഷ്ടരാണോ അതോ അസ്വസ്ഥരാണോ? അവരും പ്രക്ഷോഭകാരികളായി ശബ്ദമുയർത്തുമോ?

നാം പാറ്റകൾ എന്ന് വിളിക്കാതെ വിളിച്ച കുറെ ആൾക്കാർ ഈ സിസ്റ്റത്തിൽ നിന്ന് പുറത്തുചാടി. ന്യൂജനറേഷൻ ചർച്ചകൾ ആരംഭിച്ചു. കുറേ ഒഴുക്കുകൾ അവിടേക്ക്‌ ഉണ്ടായി, ഇപ്പോഴും ഒഴുകുന്നു.

എന്നാൽ നിരൂപദ്രവകാരികളായ നമ്മുടെ കുറെ ചെറുപ്പക്കാർ ഉണ്ട്.
എല്ലാത്തിലും അവർക്ക് മടുപ്പ് തോന്നി. എല്ലാം സഹിച്ച് ഇതിനുള്ളിൽ തന്നെയുണ്ട്.
അവരുടെ കാഴ്ചപ്പാടുകളും ദർശനങ്ങളും ഒക്കെ വ്യത്യസ്തമാണ്. പക്ഷേ അവർക്ക് ഇതിനുള്ളിൽ ഒന്നും ചെയ്യാൻ കഴിയില്ല. തിരുത്താൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേതെന്ന് തിരിച്ചറിഞ്ഞപ്പോൾ ആത്മീയ മണ്ഡലത്തിൽ അവർക്ക് വിരസത തോന്നിത്തുടങ്ങി. അവരെ നാം കലാപകാരികൾ അല്ലാത്ത പാറ്റകൾ എന്ന് വിളിച്ച് ആക്ഷേപിക്കരുത്.
അവർ നിരുപദ്രവകാരികളാണ്. ഒരുപക്ഷേ ഗതികേട് കൊണ്ടായിരിക്കാം!

Sharjah city AG

Comments are closed.