Ultimate magazine theme for WordPress.

അപ്പോസ്തലിക് പെന്തക്കോസ്തൽ ചർച്ചസ് തിരുവനന്തപുരം ജില്ലാ ഓർഡിനേഷൻ പ്രോഗ്രാം വിജയകരമായി സമാപിച്ചു; മെയ് 27-ന് പഠനോപകരണ വിതരണം

തിരുവനന്തപുരം: അപ്പോസ്തലിക് പെന്തക്കോസ്തൽ ചർച്ചസ് തിരുവനന്തപുരം ജില്ലാ ഡയോസിസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഓർഡിനേഷൻ ശുശ്രൂഷ വിജയകരമായി സമാപിച്ചു. 2026 മെയ് 18 തിങ്കളാഴ്ച കാട്ടാക്കട ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

വിവിധ സഭകളിൽ നിന്നായി ഇവാഞ്ചലിസ്റ്റ്, പാസ്റ്റർ, റവറൻഡ് പദവികളിലേക്ക് ഇരുപതിലധികം ദൈവദാസന്മാർ ശുശ്രൂഷാ ചുമതലകൾ ഏറ്റെടുത്ത് ഓർഡിനേഷൻ സ്വീകരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള പെന്തക്കോസ്തൽ എപ്പിസ്കോപ്പൽ സഭകളുടെ ദേശീയ പ്രസ്ഥാനമായ അപ്പോസ്തലിക് പെന്തക്കോസ്തൽ ചർച്ചസിന്റെ ഇന്റർനാഷണൽ ബിഷപ്പ് കൗൺസിൽ (IBC) അംഗങ്ങൾ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ ഡയോസിസിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത്തെ ഓർഡിനേഷൻ ശുശ്രൂഷയാണിത്.

കാരുണ്യപ്രവർത്തനം മെയ് 27-ന്:

ഓർഡിനേഷനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഡയോസിസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കാരുണ്യപ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിർധനരായ അമ്പതിലധികം (50+) കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം 2026 മെയ് 27 ബുധനാഴ്ച നടക്കും.

 

 

*APC തിരുവനന്തപുരം ഡിയോസിസ്*

Sharjah city AG

Comments are closed.