കാലിഫോർണിയ : കഴിഞ്ഞ ശനിയാഴ്ച കാലിഫോർണിയയിലെ കൊറോണ ഡെൽ മാറിലുള്ള പൈറേറ്റ്സ് കോവിൽ ‘ബാപ്റ്റൈസ് കാലിഫോർണിയ’ എന്ന വലിയൊരു കൂട്ടായ്മ നടന്നു. യേശുക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനായി നൂറുകണക്കിന് വിശ്വാസികളാണ് അവിടെ കടലിൽ മുങ്ങി ജ്ഞാനസ്നാനം സ്വീകരിച്ചത്.
മെയ് 2-ന് നടന്ന ഈ ചടങ്ങിൽ ടിഫാനി ഹഡ്സൺ, ആബി ഗാംബോവ, മാറ്റ് ക്രോക്കർ, ഓഷ്യൻസ് മ്യൂസിക് എന്നിവരുടെ ലൈവ് ആരാധനയും ഉണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്.
ഭൂമിയിൽ സ്വർഗ്ഗം ഇറങ്ങിവന്നതുപോലെയുള്ളG അനുഭവമായിരുന്നു അതെന്നും ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണെന്നും ബാപ്റ്റൈസ് സംഘടന വ്യക്തമാക്കി. കാലിഫോർണിയൻ തീരത്ത് നടന്ന ഈ വലിയ വിശ്വാസ സംഗമത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

Comments are closed.