ബാംഗ്ലൂർ: ആൽഫ പ്രെയർ ലൈനിന്റെ ആഭിമുഖ്യത്തിൽ ‘ദൈവസായത്തോടു അനുരഞ്ജനപ്പെടുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് മെയ് 5 മുതൽ 7 വരെ ബാംഗ്ലൂരിൽ നടക്കും. ദൊഡ്ഡ ഗുബ്ബിയിലെ ക്യാമ്പസ് ക്രൂസേഡ് ക്യാമ്പ് സെന്ററിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
റവ. ടി ജെ ബെന്നി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ് മാമ്മൻ, സിസ്റ്റർ സിസി ബാബു ജോൺ എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. കൂടാതെ സിസ്റ്റർ ജൈനി മറിയം ജെയിംസ് നയിക്കുന്ന കൗൺസിലിംഗ് ക്ലാസ്സുകളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. സിസ്റ്റർ ബ്ലെസി ഷാജി, സിസ്റ്റർ ജെസ്സി അഗസ്റ്റിൻ, സിസ്റ്റർ സെഫ രാജേഷ്, സിസ്റ്റർ മോനു ഷോമോൻ, സിസ്റ്റർ ജോമോൾ വർഗീസ്, സിസ്റ്റർ റെജീന ബിജു എന്നിവർ ക്ലാസ് നയിക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി മൂന്ന് തരത്തിലുള്ള രജിസ്ട്രേഷൻ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്: ₹2,000 പാക്കേജ്: മൂന്ന് ദിവസത്തെ ഭക്ഷണവും താമസവും ഉൾപ്പെടുന്നു. ₹1,000 പാക്കേജ്: മൂന്ന് ദിവസത്തെ ഭക്ഷണം മാത്രം (താമസം ഉൾപ്പെടില്ല). ₹750 പാക്കേജ്: ഹാഫ് ഡേ പാർട്ടിസിപ്പേഷൻ. മൂന്ന് ദിവസത്തെ ഭക്ഷണവും ഇതിൽ ഉൾപ്പെടും. വൈകുന്നേരത്തെ സെഷനുകൾക്കായി പ്രത്യേകം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് : ജൂലി പ്രിൻസ് 9916503302, 9740537601, 9448468413.

Comments are closed.