ഉമ്മുൽ ഖുവൈൻ: യുഎഇയിലെ ഉമ്മുൽ ഖുവൈനിലുള്ള മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പ്രാർത്ഥനയും ഉപവാസവും സംഘടിപ്പിക്കുന്നു. മെയ് 1 വെള്ളിയാഴ്ച മുതൽ മെയ് 3 ഞായറാഴ്ച വരെയാണ് ശുശ്രൂഷകൾ നടക്കുക.
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7:30 മുതൽ രാത്രി 10:00 വരെയും ഞായറാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ അജോ ജോസഫ് വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഈ ആത്മീയ വിരുന്നിൽ പങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു. പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 067455600 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.