ലണ്ടൻ : ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ തുല്യതാ അവകാശത്തിനായി പ്രവർത്തിക്കുന്ന സംഘടന വലിയ ആശങ്കയിലാണ്. പുതിയ ലണ്ടൻ ബിഷപ്പിനെ തിരഞ്ഞെടുക്കുമ്പോൾ വനിതകളെ പുരോഹിത പദവിയെ അംഗീകരിക്കുന്ന ഒരാളെ വേണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇതൊക്കെ നടക്കാൻ പാടുണ്ടോ, ഇത്രയും കാലമായിട്ടും വനിതകളുടെ കാര്യത്തിൽ ഇങ്ങനെ ഒരു വിവേചനം കാണിക്കുന്നത് ശരിയാണോ?
സാറാ മുല്ലള്ളി കാന്റർബറി ആർച്ച് ബിഷപ്പായ ഒഴിവിലാണ് പുതിയ നിയമനം നടക്കുന്നത്. എന്നാൽ, പുതിയ ബിഷപ്പിന് സ്ത്രീകളുടെ പുരോഹിത പദവിയോടുള്ള നിലപാട് എന്തായിരിക്കണമെന്ന് സഭ വ്യക്തമാക്കിയിട്ടില്ല. എന്തൊരു കഷ്ടമാണിത്, പദവിയിലിരിക്കുന്ന സ്ത്രീകളുടെ അധികാരം പോലും അംഗീകരിക്കാത്ത ഒരാൾ വന്നാൽ എന്ത് ചെയ്യും?
ഈ വീഴ്ചയിൽ ആശങ്ക അറിയിച്ച ‘വാച്ച്’ എന്ന സംഘടന,വനിതകളുടേ പുരോഹിത പദവിയെ എതിർക്കുന്ന ആരെയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ഒരു നിയമനം സഭയിൽ ഐക്യത്തിന് പകരം ഭിന്നതയേ ഉണ്ടാക്കൂ എന്നാണ് ഇവരുടെ നിലപാട്.

Comments are closed.