ന്യൂയോർക് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ജൂൺ 27-ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ ന്യൂയോർക്കിലെ ഗ്രേസ് ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടക്കുന്നു. 172 ഹിൽസ് അവന്യൂ, മിനിയോള, ന്യൂയോർക്ക് 11501 എന്ന വിലാസത്തിലാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
21-ാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ നേതൃത്വത്തെയും ആത്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രൂഷകളെയും അടിസ്ഥാനമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റെവ. ഡോ. തോംസൺ കെ. മാത്യു സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. സഭാപരമായ വേർതിരിവുകൾ ഇല്ലാതെ ശുശ്രൂഷകരും വിശ്വാസികളും ഉൾപ്പെടെയുള്ളവർ ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് റീജിയൻ പ്രസിഡന്റ് റെവ. ഡോ. ഇട്ടി എബ്രഹാം അഭ്യർത്ഥിച്ചു.
പരിപാടിയുടെ നേതൃത്വത്തിൽ റെവ. ഡോ. ഇട്ടി എബ്രഹാം, റെവ. ജേക്കബ് ജോർജ്ജ്, റെവ. ജോൺസൺ എബ്രഹാം, ബ്ലെസൺ ജോയ്, ജോസ് ബേബി എന്നിവർ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി (917) 373-8118, (914) 426-2992 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.