Ultimate magazine theme for WordPress.

*ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വം; പാസ്റ്റർ പി.വി. ഉമ്മൻ പ്രസിഡൻ്റ്*

 

 

ഖത്തർ : ഖത്തറിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ദോഹയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പാസ്റ്റർ സാം റ്റി. ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ പി.വി. ഉമ്മൻ (പ്രസിഡൻറ്), കെൻ അൽഫോൺസ് (സെക്രട്ടറി), ബിജോയ് കെ. ജോയി (ജോയിൻ്റ് സെക്രട്ടറി), റെജി വർഗീസ് (ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. പാസ്റ്റർ മാത്യു പി. കുര്യൻ (പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ റെജി കെ. ബഥേൽ (ഗുഡ് സമരിറ്റൺ കോർഡിനേറ്റർ), പാസ്റ്റർ റോയി വർഗീസ് (വി.ബി.എസ് കോഡിനേറ്റർ), സിഞ്ചു ചെറിയാൻ (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. പാസ്റ്റർ പി.എം ജോർജ് പുതിയ ഭാരവാഹികൾക്കായി പ്രാർത്ഥന നിർവഹിച്ചു. പുതിയ നേതൃത്വത്തിന് കീഴിൽ സഭയുടെ സേവന പ്രവർത്തനങ്ങളിൽ വലിയ മാറ്വും പുരോഗതിയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളായ വിശ്വാസികൾ.

Sharjah city AG

Comments are closed.