Ultimate magazine theme for WordPress.

ഐ.പി.സി വിമൻസ് ഫെലോഷിപ്പ്കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥനയും ആത്മീയ സംഗമവും ഏപ്രിൽ 29-ന്*

 

 

കുമ്പനാട് : ഐ.പി.സി സഹോദരി സമാജത്തിന്റെ (ഐ.പി.സി വിമൻസ് ഫെലോഷിപ്പ്) നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർത്ഥനയും ആത്മീയ സംഗമവും ഏപ്രിൽ 29-ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ തിരുവല്ല കറ്റോട് ഐ.പി.സി എബനേസർ വർഷിപ്പ് സെന്ററിൽ വെച്ച് നടക്കും. വിമൻസ് ഫെലോഷിപ്പ് സ്റ്റേറ്റ് പ്രസിഡന്റ് ആനി തോമസ് പരിപാടിയിൽ അധ്യക്ഷത വഹിക്കും. ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ, സെക്രട്ടറി ജയമോൾ രാജു, ജോയിന്റ് സെക്രട്ടറി സൂസൻ ജോൺ, ട്രഷറർ ജോയമ്മ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. സ്റ്റേറ്റ് കമ്മിറ്റിയംഗങ്ങളും, വിവിധ മേഖല, സെന്റർ, ലോക്കൽ തലങ്ങളിലെ ഭാരവാഹികളും സഹോദരിമാരും ഈ ആത്മീയ സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.