Ultimate magazine theme for WordPress.

ഹത്രാസിൽ മതഭ്രാന്ത്; ക്രിസ്ത്യൻ കുടുംബത്തെ ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു!

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കേട്ടാൽ അറയ്ക്കുന്ന ക്രൂരതയാണ് നടന്നത്. ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാത്തതിന് ബൽറാമിനെയും ഭാര്യയെയും മകനെയും ഗ്രാമത്തലവന്മാരുടെ മുന്നിലിട്ട് പരസ്യമായി ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു. സ്വന്തം അച്ഛനും സഹോദരനും മുന്നിൽ നിന്ന് ഈ നാണംകെട്ട കളിക്ക് നേതൃത്വം കൊടുത്തു എന്നതാണ് ഏറ്റവും സങ്കടകരം.

​വിശ്വാസം മാറ്റിയില്ലെങ്കിൽ നാട്ടിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും ഒറ്റപ്പെടുത്തുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. ഗ്രാമപഞ്ചായത്ത് വിളിച്ചുകൂട്ടിയാണ് ഈ ആസൂത്രിത ആക്രമണം നടത്തിയത്. സംഭവം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്.

​വീഡിയോ കണ്ട് മുർസാൻ പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ അരിച്ചുപെറുക്കി. ബൽറാമിന്റെ അച്ഛനെയും സഹോദരനെയും പോലീസ് പൊക്കി സ്റ്റേഷനിൽ കൊണ്ടുപോയിട്ടുണ്ട്. ഭരണഘടനയും നിയമവും കാറ്റിൽ പറത്തി ഗ്രാമത്തിൽ സ്വന്തം നിയമം നടപ്പിലാക്കാൻ നോക്കിയവർക്ക് പണി കിട്ടിയെന്ന് തന്നെയാണ് നാട്ടിലെ സംസാരം.

Sharjah city AG

Comments are closed.