Ultimate magazine theme for WordPress.

*ക്ഷേത്രത്തിൽ ക്രിസ്‌തീയഗാനം പാടിയതിൽ വിമർശനം; വിവാദങ്ങളുണ്ടാക്കി നാടിന്റെ മതസൗഹാർദം തകർക്കരുതെന്ന് ക്ഷേത്ര കമ്മിറ്റി*

 

 

കോട്ടയം : വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി നിലപാട് വ്യക്തമാക്കി. നാട്ടിലെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള വിവാദങ്ങൾ ഒഴിവാക്കണമെന്ന് കമ്മിറ്റി കൺവീനർ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. എല്ലാ മതവിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയതെന്നും, ജാതിമതഭേദമന്യേ നാട്ടുകാർക്ക് പാസുകൾ നൽകിയിരുന്നതായും കമ്മിറ്റി വ്യക്തമാക്കി.

അതേസമയം, ഈ നടപടിയെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രൂക്ഷമായി വിമർശിച്ചിരുന്നു. ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുതെന്ന് എന്ന് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല പരിഹസിച്ചു. എന്നാൽ, മതസൗഹാർദ്ദപരമായ ഈ നടപടിയെ പിന്തുണച്ചും നന്ദഗോവിന്ദം ഭജൻസിനെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. വിവാദങ്ങൾക്കപ്പുറം സൗഹാർദ്ദപരമായ ജീവിതത്തിന് മുൻഗണന നൽകണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം.

Sharjah city AG

Comments are closed.