Ultimate magazine theme for WordPress.

ഓസ്ട്രേലിയയിലെ പല ക്രൈസ്തവ ദേവാലയങ്ങളിലും ‘ഹരേ കൃഷ്ണ’ സങ്കീർത്തനം

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ മതപരമായ സാഹചര്യത്തിൽ വിവിധ മതങ്ങൾ തമ്മിലുള്ള ആത്മീയ സഹവർത്തിത്വം വർധിക്കുന്നതായി കാണപ്പെടുന്നു. അടുത്തിടെ മെൽബണിലെ ചില ദേവാലയങ്ങളിൽ ക്രിസ്തീയ പ്രാർത്ഥനകളോടൊപ്പം ‘ഹരേ കൃഷ്ണ ഹരേ രാമ’ സംകീർത്തനവും മുഴങ്ങുന്നത് ശ്രദ്ധേയമായ മാറ്റമായി മാറിയിരിക്കുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക ക്രിസ്ത്യൻ സമൂഹാംഗങ്ങളാണ് ഇത്തരം ഭജനകളും സംകീർത്തനങ്ങളും സംഘടിപ്പിക്കുന്നത് എന്നത് ശ്രെദ്ധേയമാണ്.

കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഓസ്ട്രേലിയയിൽ ഹിന്ദുമതം വേഗത്തിൽ വളർന്നുവരുന്ന മതങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. ജനസംഖ്യാ കണക്കുകൾ പ്രകാരം ഹിന്ദുമതം പിന്തുടരുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഹിന്ദുമതത്തിന്റെ സ്വാധീനം മതപരിധികൾക്കപ്പുറം സാംസ്കാരികവും സാമൂഹികവുമായ മേഖലകളിലും പ്രതിഫലിക്കുന്നതായി കാണാം. ദീപാവലി, നവരാത്രി തുടങ്ങിയ ഉത്സവങ്ങൾ ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.

വാർത്ത: പാ ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.