Ultimate magazine theme for WordPress.

ഗെയ്‌നെസ്‌വില്ലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ ജെറമി ഷൗൾട്ട അന്തരിച്ചു

അറ്റ്‌ലാന്റ: ഗെയ്‌നെസ്‌വില്ലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് സീനിയർ പാസ്റ്റർ റവ. ജെറമി ഷൗൾട്ട (42) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷമായി കാൻസർ രോഗത്തോട് പൊരുതിക്കൊണ്ടിരുന്ന അദ്ദേഹം അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അന്തരിച്ചത്.

മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അംഗമായ പള്ളിയിൽ മുൻപ് പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. 2025 ജൂലൈയിലാണ് തനിക്ക് കാൻസർ ബാധിച്ച വിവരം ജെറമി ഷൗൾട്ട പുറംലോകത്തെ അറിയിച്ചത്. രക്തത്തെ ബാധിക്കുന്ന കാൻസർ ആണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് എമോറി ആശുപത്രിയിൽ തീവ്രമായ ചികിത്സയിലായിരുന്നു അദ്ദേഹം.

Sharjah city AG

Comments are closed.