ഡാളസ്: അമേരിക്കൻ സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ടെക്സസ് പ്രതിനിധി ജെയിംസ് തലരിക്കോയുടെ പ്രസംഗവും രാഷ്ട്രീയ നിലപാടുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. യേശുക്രിസ്തുവിനെ “നഗ്നപാദനായ റബ്ബി” എന്ന് വിശേഷിപ്പിച്ച തലരിക്കോ അബോർഷൻ ക്ലിനിക്കുകൾക്കായി ഫെഡറൽ ഭൂമി പാട്ടത്തിന് നൽകണമെന്ന വിവാദ ആവശ്യവും മുന്നോട്ട് വെച്ചു.
പ്രസ്ബിറ്റീരിയൻ സെമിനാരി വിദ്യാർത്ഥി കൂടിയായ തലരിക്കോ തന്റെ രാഷ്ട്രീയ പോരാട്ടങ്ങളെ ക്രിസ്തീയ വിശ്വാസവുമായി കൂട്ടിക്കലർത്തിയാണ് അവതരിപ്പിക്കുന്നത്. ദൈവത്തെ സ്നേഹിക്കാനും അയൽക്കാരനെ സ്നേഹിക്കാനും പഠിപ്പിച്ച ഒരു ‘നഗ്നപാദനായ റബ്ബി’യായാണ് അദ്ദേഹം യേശുവിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രചാരണ വെബ്‌സൈറ്റിലും ഇതേ പ്രയോഗം ആവർത്തിച്ചിട്ടുണ്ട്.

Comments are closed.