Ultimate magazine theme for WordPress.

യേശുവിന്റെ വസ്ത്രത്തിൽ ഇന്ത്യൻ സ്പർശം? ഈ വാർത്ത എത്രത്തോളം വിശ്വസിക്കാം?

ന്യൂഡൽഹി: കർത്താവായ യേശുക്രിസ്തുവിനെ അടക്കം ചെയ്തപ്പോൾ പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ലോകപ്രശസ്തമായ ‘ടൂറിൻ ശവവസ്ത്രത്തിൽ’ ഇന്ത്യൻ ജനിതക അടയാളങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ വീണ്ടും ശ്രദ്ധനേടുന്നു. ഇറ്റലിയിലെ പാഡോവ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ലിനൻ വസ്ത്രത്തിൽ ക്രൂശിതനായ ഒരു മനുഷ്യരൂപത്തിന്റെ അടയാളങ്ങൾ പതിഞ്ഞിട്ടുണ്ട്. വസ്ത്രത്തിൽ നടത്തിയ ജനിതക പരിശോധനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ ഡിഎൻഎ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിൽ ഇന്ത്യയുമായി ബന്ധപ്പെട്ട അടയാളങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ കണ്ടെത്തൽ യേശുക്രിസ്തുവിന്റെ വംശപരമ്പരയെ സൂചിപ്പിക്കുന്ന ഒന്നായി കാണാൻ കഴിയില്ലെന്ന് ശാസ്ത്രലോകം തന്നെ വ്യക്തമാക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ ഈ വസ്ത്രം സന്ദർശിക്കുകയും സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ചർമ്മകോശങ്ങളിൽ നിന്നുള്ള ഡിഎൻഎ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയാണ് ഗവേഷകർ മുന്നോട്ട് വെക്കുന്നത്.

Sharjah city AG

Comments are closed.