ബംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഈസ്റ്റ് സെന്ററിന്റെ 19-ാമത് വാർഷിക കൺവെൻഷൻ ഏപ്രിൽ 2 വ്യാഴം മുതൽ 5 ഞായർ വരെ രാജപാളയ ഐപിസി ശാലോം സഭാഹാളിൽ നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് സെക്രട്ടറിയും ഈസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് മാത്യു, പി. പി. ജോസഫ്, ബാബു ചെറിയാൻ (പിറവം), ഫെയ്ത്ത് ബ്ലസ്സൻ എന്നിവർ പ്രസംഗിക്കും.
ദിവസവും വൈകിട്ട് 6 മുതൽ 8:30 വരെ പൊതുയോഗവും, ശനിയാഴ്ച പകൽ 2:30 മുതൽ 5 വരെ സെന്റർ പി.വൈ.പി.എ, സൺഡേ സ്കൂൾ, വിമൻസ് ഫെലോഷിപ്പ് എന്നിവയുടെ വാർഷിക യോഗങ്ങളും നടക്കും. സെന്റർ പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. ഞായറാഴ്ച രാവിലെ 9:30-ന് വൈറ്റ് ഫീൽഡ് എലിം സെന്ററിൽ നടക്കുന്ന സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
ജനറൽ കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, ഈസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ പി. വി. ജെയിംസ്, ട്രഷറർ ബ്രദർ എബ്രഹാം തോമസ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും. .

Comments are closed.