ഡിട്രോയിറ്റ്: ആയുധധാരിയായ അക്രമി ശവസംസ്കാര ചടങ്ങ് തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഡിട്രോയിറ്റിൽ പരിഭ്രാന്തിയുണ്ടായെങ്കിലും ആ സംഭവം പത്തുപേരുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കി. പതിനേഴുകാരനായ ജബാരി മാലിക് കെന്നിയുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് അപ്രതീക്ഷിതമായി തോക്കുമായെത്തിയ ഒരു അക്രമി പാസ്റ്ററെ ഭീഷണിപ്പെടുത്തിയത്.
ശവസംസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്ന പാസ്റ്ററെ യേശുവിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച അക്രമി തോക്കുചൂണ്ടി നിശബ്ദനാക്കാൻ ആവശ്യപ്പെടുകയായിരുന്നു. മരണത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു കുടുംബത്തിന്റെ വേദനയ്ക്കിടയിൽ നടന്ന ഈ ആക്രമണം വലിയ നടുക്കമാണ് ഉണ്ടാക്കിയത്. എന്നാൽ അക്രമിയിൽ നിന്ന് പാസ്റ്റർക്കും കുടുംബാംഗങ്ങൾക്കും യാതൊരു ദ്രോഹവും സംഭവിച്ചില്ല എന്നത് അത്ഭുതമായി. ഈ സംഭവത്തിന് ശേഷം, പത്തുപേർ തങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിക്കാൻ തയ്യാറായി മുന്നോട്ട് വന്നു എന്നത് ഏറെ ചർച്ചയാകുകയാണ്.

Comments are closed.